England India match to be played at Wayanad cricket stadium
കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം വരുന്നു. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇംഗ്ലണ്ട് എ ടീമുമായുള്ള ഇന്ത്യയുടെ ചതുര്‍ദിനമത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുന്നത്.